Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Check Dam

Wayanad

ഇടമലയിൽ ത​ട​യ​ണ നി​ര്‍​മി​ച്ചു

പു​ല്‍​പ്പ​ള്ളി: വ​ര​ള്‍​ച്ച​യും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യ മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ ജ​ല​സം​ര​ക്ഷ​ണ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ള്ള​ന്‍​കൊ​ല്ലി​യി​ല്‍ പ​ഞ്ചാ​യ​ത്തം​ഗം സി​നി ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​മ​ല​യി​ല്‍ ത​ട​യ​ണ നി​ര്‍​മി​ച്ചു. ക​ബ​നീ പ​ദ്ധ​തി​യി​ല്‍ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തു​ള്ള ഇ​ട​മ​ല പൊ​തു കി​ണ​റി​നെ​യാ​ണ്.

ത​ട​യ​ണ നി​ര്‍​മാ​ണ​ത്തി​ന് സു​നി​ല്‍ മം​ഗ​ല​ത്ത്, ഷാ​ജി തെ​ക്കേ​ക്ക​ര, ആ​ന്‍റ​ണി പൂ​ത്തോ​ട്ടാ​ല്‍, അ​നി​ല്‍ ഇ​ട​യാ​ടി​യി​ല്‍, കു​ള്ള​ന്‍ ഇ​രി​പ്പൂ​ട്, കു​ഞ്ഞ​ന്‍ ഇ​ട​മ​ല, രാ​ജു മു​ള്ള​ന്‍​കൊ​ല്ലി, രാ​ധ ക​രി​യം​പാ​ട​ത്ത്, ലീ​ല വാ​സു​ദേ​വ​ന്‍, സി​ന്ധു പു​ലി​കു​ത്തി, ഹി​മ​കൃ​ഷ്ണ​ന്‍, ജോ​സു​കു​ട്ടി പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

District News

പ​മ്പാ​വാ​ലി മൂ​ല​ക്ക​യ​ത്ത് ചെ​ക്ക്ഡാം, പാ​ലം നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ

ക​ണ​മ​ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കി​സു​മം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കോ​ട്ട​യം ജി​ല്ല​യി​ലെ മൂ​ല​ക്ക​യം പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​മ്പ​യാ​ർ മ​റി​ക​ട​ന്ന് സ്കൂ​ളി​ൽ എ​ത്താ​ൻ ഇ​നി കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റേ​ണ്ടി​വ​രി​ല്ല.

മൂ​ല​ക്ക​യ​ത്ത് പ​മ്പ​യാ​റി​ന് കു​റു​കെ ചെ​ക്ക്ഡാ​മും ഒ​പ്പം പാ​ല​വും നി​ർ​മി​ക്കു​ന്ന​തോ​ടെ യാ​ത്ര എ​ളു​പ്പ​മാ​വു​ക​യാ​ണ്. ചെ​ക്ക്ഡാ​മും പാ​ല​വും നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

2024ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി അ​ഞ്ച് കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ച​ത്. പ​മ്പ​യാ​റി​ന് കു​റു​കെ 75 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ചെ​ക്ക്ഡാം കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ക. ചെ​ക്ക്ഡാം ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ലും തു​ട​ർ​ന്ന് അ​ഞ്ച് മീ​റ്റ​ർ കൂ​ടി ഉ​യ​ര​ത്തി​ലു​മാ​ണ് പാ​ലം നി​ർ​മി​ക്കു​ക. പാ​ല​ത്തി​ന് ഉ​പ​രി​ത​ലം 7.5 മീ​റ്റ​ർ വീ​തി​യി​ലാ​ണ് നി​ർ​മാ​ണം. ഇ​തി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നാ​യി 5.20 മീ​റ്റ​റും വ​ൺ സൈ​ഡ് ഫു​ട്പാ​ത്ത് 1.60 മീ​റ്റ​റു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​രു സൈ​ഡി​ലും ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ച്ച് അ​പ​ക​ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കും.

മൂ​ന്ന് സ്പാ​നോ​ട് കൂ​ടി നി​ർ​മി​ക്കു​ന്ന വ​ലി​യ പാ​ല​മാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. പാ​ല​ത്തി​ന് ര​ണ്ട് പി​യ​റും ര​ണ്ട് അ​ബ​ഡ്മെ​ന്‍റു​മാ​ണ് ഉ​ണ്ടാ​വു​ക. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ മൂ​ല​ക്ക​യ​ത്തെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് കി​സു​മ​ത്തെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് പ​മ്പ​യാ​റി​ന് കു​റു​കെ​യാ​ണ് ചെ​ക്ക്ഡാം കം ​ബ്രി​ഡ്ജ് യാ​ഥാ​ർ​ഥ്യ​മാ​വു​ക.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മൂ​ല​ക്ക​യം പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ൽ​ന​ട​യാ​യി മി​നി​റ്റു​ക​ൾ കൊ​ണ്ട് സ്കൂ​ളി​ലെ​ത്താ​ൻ ക​ഴി​യും. കൂ​ടാ​തെ മൂ​ല​ക്ക​യം ഗ്രാ​മ​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും കി​സു​മം ഭാ​ഗ​ത്തേ​ക്കും തൊ​ട്ട​ടു​ത്ത ജം​ഗ്ഷ​നാ​യ തു​ലാ​പ്പ​ള്ളി​യി​ലേ​ക്കും അ​തു​വ​ഴി റാ​ന്നി​ക്കും എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ പാ​ലം ഉ​പ​ക​രി​ക്കും. കൂ​ടാ​തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര​ട​ക്കം എ​ല്ലാ വി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്കും പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. ചെ​ക്ക്ഡാം നി​ർ​മി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ല​ല​ഭ്യ​ത​യും വ​ർ​ധി​ക്കും. ചെ​ക്ക്ഡാ​മി​ന് മു​ക​ളി​ലൂ​ടെ സു​ഗ​മ​മാ​യി വെ​ള്ള​മൊ​ഴു​ക്ക് ന​ട​ക്കും വി​ധ​മാ​ണ് രൂ​പ​ക​ല്പ​ന.

Kerala

മ​ല​ന്പു​ഴ ചെ​ക്ക്ഡാ​മി​ൽ വീ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു

മ​​​ല​​​ന്പു​​​ഴ: ചെ​​​ക്ക്ഡാ​​​മി​​​ൽ​​​ വീ​​​ണ് ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് മ​​​രി​​​ച്ചു. കോ​​​യ​​​ന്പ​​​ത്തൂ​​​ർ കു​​​നി​​​യം​​​പു​​​ത്തൂ​​​ർ രാ​​​ജ​​​നാ​​​യ്ക്ക​​​ർ​​​തോ​​​ട്ടം ഗ​​​ഫൂ​​​റി​​​ന്‍റെ മ​​​ക​​​ൻ സെ​​​യ്ദ് ഇ​​​ബ്രാ​​​ഹിം(27) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ക​​​രി​​​ന്പ് ജൂസ് ക​​​ട​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സെ​​​യ്ദ് ഇ​​​ബ്രാ​​​ഹി​​​മും കൂ​​​ട്ടു​​​കാ​​​ര​​​നും ജൂസ് ക​​​ട​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നു​​​മാ​​​യ ഷെ​​​ഫീ​​​ക്കും (28) കൂ​​​ടി ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ചെ​​​ക്ക്ഡാം പ​​​രി​​​സ​​​ര​​​ത്തെ​​​ത്തി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്നു. ശേ​​​ഷം ഷെ​​​ഫീ​​​ക്ക് ചെ​​​ക്ക്ഡാ​​​മി​​​ൽ നീ​​​ന്തി തി​​​രി​​​ച്ചു​​​വ​​​ന്ന​​​പ്പോ​​​ൾ സെ​​​യ്ദി​​​നെ ക​​​ണ്ടി​​​ല്ല.

രാ​​​ത്രി കു​​​റെ തെ​​​ര​​​ഞ്ഞെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്തി​​​യി​​​ല്ല. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ​​​യും പ​​​രി​​​സ​​​ര​​​ത്തു തെ​​​ര​​​ഞ്ഞെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​വാ​​​തെ ഷെ​​​ഫീ​​​ക് നാ​​​ട്ടി​​​ലേ​​​ക്കു​​​പോ​​​യി വീ​​​ട്ടു​​​കാ​​​രോ​​​ടു വി​​​വ​​​രം പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് വ്യാ​​​ഴാ​​​ഴ്ച വൈ​​​കിട്ട് മൂ​​​ന്നി​​​ന് മ​​​ല​​​ന്പു​​​ഴ പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ ചെ​​​ക് ഡാ​​​മി​​​ൽ മൃ​​​ത​​​ദേ​​​ഹം പൊ​​​ങ്ങി​​​യ​​​തു ക​​​ണ്ട​​​ത്തി. ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

District News

ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങി പാ​പ്പാ​ള തോ​ടും ചെ​ക്ക് ഡാ​മും

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ന്‍റെ 12-ാം വാ​ര്‍​ഡി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന പാ​പ്പാ​ള തോ​ടും ചെ​ക്ക് ഡാ​മും ന​വീ​ക​ര​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ പാ​പ്പാ​ള തോ​ട് വ​ര്‍​ഷ​ങ്ങ​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ 12, 13 വാ​ര്‍​ഡു​ക​ളി​ലാ​യി വ്യാ​പി​ച്ച് കി​ട​ക്കു​ന്ന ഈ ​ജ​ല​സ്രോ​ത​സ് അ​ന​ധി​കൃ​ത കൈ​യേ​റ്റ​വും കാ​ടും ക​യ​റി നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മി​ച്ച ഇ​വി​ട​ത്തെ ചെ​ക്ക് ഡാം ​പൊ​ട്ടി​പൊ​ളി​ഞ്ഞ് ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.


തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​പ്ര​കാ​രം ഇ​ന്ന​ലെ ചെ​ക്ക് ഡാ​മും തോ​ടി​ന്‍റെ​യും പ്ര​ദേ​ശ​ങ്ങ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നെ​ജീ ഷാ​ന​വാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. നൗ​ഷാ​ദ്, മ​ന്‍​സൂ​ര്‍ ചേ​ന്ന​ര, കെ.​എ​ച്ച്. സി​ദ്ദീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ഇ​വി​ടം എ​ങ്ങ​നെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും വി​ധ​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും എ​ന്ന​തി​നെ​ക്കു​റി​ച്ചും പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ള്‍ തേ​ടു​ക​യും ചെ​യ്തു.

ചെ​ക്ക് ഡാം ​ന​വീ​ക​ര​ണ​മ​ട​ക്കം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി അ​റി​യി​ച്ചു. വേ​ന​ല്‍​ക്കാ​ല​ത്തും നീ​ര് ഉ​റ​വ​യു​ള്ള ഇ​വി​ടം വി​പു​ല​പ്പെ​ടു​ത്തി ഈ ​ജ​ല​സ്രോ​ത​സ് ആ​വ​ശ്യാ​നു​സ​ര​ണം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ല്‍ പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ള്‍​ക്ക് നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​വാ​നും കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ളം എ​ത്തി​ക്കു​വാ​നും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ സം​ര​ക്ഷി​ക്കു​വാ​നും ക​ഴി​യും. എ​ത്ര​യും വേ​ഗം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് വ​ര്‍​ക്കി പ​റ​ഞ്ഞു.

District News

ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു ന​വീ​ക​രി​ച്ച മു​ട​പ്പു​ഴ ചെ​ക്ക് ഡാം ​നാ​ടി​നു സ​മ​ർ​പ്പി​ച്ചു


കൊ​ര​ട്ടി: ഒ​രു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പു​ന​രു​ദ്ധാ​ര​ണം ന​ട​ന്ന മു​ട​പ്പു​ഴ ചെ​ക്ക് ഡാം ​സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം ലീ​ല സു​ബ്ര​ഹ്മ​ണ്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പോ​ൾ​സി ജി​യോ, ബി​ജോ​യ് പെ​രേ​പ്പാ​ട​ൻ, വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി, പി.​ബി. മീ​നു, പി.​എ​സ്. സു​ധേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up